03:55pm 28 October 2026
NEWS
ഡീസൽ ഇറക്കുമതിക്കുള്ള അമേരിക്കയുടെ അപേക്ഷ 'നാണംകെട്ടതെ'ന്ന് ക്യൂബ
22/03/2026  06:44 AM IST
nila
ഡീസൽ ഇറക്കുമതിക്കുള്ള അമേരിക്കയുടെ അപേക്ഷ നാണംകെട്ടതെന്ന് ക്യൂബ

ഹവാന: ക്യൂബയിലെ അമേരിക്കൻ എംബസി ആവശ്യപ്പെട്ട ഡീസൽ ഇറക്കുമതിക്ക് ക്യൂബൻ സർക്കാർ അനുമതി നിഷേധിച്ചു. അമേരിക്കയിൽ നിന്നും രണ്ട് കണ്ടെയ്നർ ഡീസൽ എത്തിക്കാനായിരുന്നു എംബസിയുടെ പദ്ധതി. എംബസിയുടെ അപേക്ഷയിൽ ആദ്യം എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന ക്യൂബൻ സർക്കാർ, ഇന്ധനം രാജ്യത്ത് എത്തിയതിന് പിന്നാലെ നിലപാട് മാറ്റുകയായിരുന്നു. യുഎസിന്റെ അഭ്യർഥനയെ “നാണംകെട്ടത്” എന്നാണ് ക്യൂബൻ ഭരണകൂടം പരിഹസിച്ചത്.

അമേരിക്ക ഏർപ്പെടുത്തിയ ഊർജ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ക്യൂബ കഴിഞ്ഞ മാസങ്ങളായി ഗുരുതര ഇന്ധനക്ഷാമം നേരിടുകയാണ്. നിലവിൽ പ്രകൃതിവാതകം, സൗരോർജം, താപവൈദ്യുത നിലയങ്ങൾ എന്നിവയിൽ ആശ്രയിച്ചാണ് രാജ്യത്തിന്റെ വൈദ്യുതി ആവശ്യകത മുന്നോട്ട് പോകുന്നത്.

ഡീസൽ ലഭിക്കാത്തതോടെ എംബസിയുടെ പ്രവർത്തനങ്ങളിലും തിരിച്ചടിയുണ്ടാകാനിടയുണ്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കൽ, താമസം ഒരിടത്തേക്ക് ഏകീകരിക്കൽ, വീട്ടിൽ നിന്നുള്ള ജോലി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ക്യൂബയുടെ സാമ്പത്തിക സംവിധാനത്തെയും ജനജീവിതത്തെയും ബാധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് യുഎസ് ഉപരോധമെന്ന് വിദേശകാര്യ മന്ത്രാലയം എംബസിക്ക് കൈമാറിയ കുറിപ്പിൽ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img